പണ്ട് പണ്ട് കൈലാസത്തിൽ ശിവഭഗവാനും കുടുംബവും ആമോദത്തോടെ വസിക്കും കാലം’ അങ്ങനെയിരിക്കെ ഒരിക്കൽ ബ്രഹ്മപുത്രനായ നാരദമഹർഷി കൈലാസത്തിലെത്തി. ലോക സഞ്ചാരിയായ മഹർഷിയുടെ കൈയിൽ ഒരു വിശിഷ്ടഫലവുമുണ്ടായിരുന്നു.
കൈലാസത്തിലെത്തിയ മുനിയുടെ കൈയിലെ വിശിഷ്ട ഫലം ഗണപതിക്ക് നൽകണമോ അതോ മുരുകന് നൽകണമോ എന്ന് നാരദൻ ആശയക്കുഴപ്പത്തിലായി. അലിഖിതമായ വിധിയെ തടുക്കാൻ ഭൂമിയിലെ ഒരു ജീവജാലങ്ങൾക്കും സാധ്യമല്ല.
വിധിയുടെ മറിമായ മെന്നോണം ഭൂതവും ഭാവിയും എല്ലാം അറിയുന്ന സാക്ഷാൽ ശിവശങ്കരൻ ഗണപതിയോടും മുരുകനോടുമായി പറഞ്ഞു. നിങ്ങൾ രണ്ടാളും ഈ പ്രപഞ്ചം മുഴുവൻ സഞ്ചരിച്ച് തിരികെയെത്തുക – ആദ്യം ആര് തിരികെയെത്തുന്നുവോ അയാൾക്ക് ഈ വിശിഷ്ട ഫലം സമ്മാനമായി നൽകും – തുടർന്ന് ശ്രീ മുരുകൻ തന്റെ വാഹനമായ മയിൽപ്പുറത്തേറി പ്രപഞ്ചപ്രദക്ഷിണത്തിന് പുറപ്പെട്ടു.
എന്നാൽ ഗണപതി ഭഗവാൻ തന്റെ മാതാപിതാക്കളായ ശിവപാർവ്വതിമാരെ ഒരു വലം വച്ചു . ഇപ്രകാരമുള്ള പ്രവർത്തിയെക്കുറിച്ച് ഗണപതിയോട് പരമശിവൻ ആരാഞ്ഞപ്പോൾ ഗണപതി ഇപ്രകാരം പറഞ്ഞു ‘ കുട്ടികൾക്ക് പ്രപഞ്ചവും ലോകവും ജഗത്തും എല്ലാം അവരുടെ മാതാപിതാക്കൾ തന്നെ ‘ ഈ വാക്കുകൾ കേട്ട് സന്തുഷ്ടരായ ശിവപാർവ്വതിമാർ വിശിഷ്ട ഫലം ഗണപതിക്ക് സമ്മാനിച്ചു.
ലോകം മുഴുവൻ സഞ്ചരിച്ച് മടങ്ങിയെത്തിയ മുരുകൻ കണ്ടത് പഴവുമായി നിൽക്കുന്ന ഗണപതിയെയാണ് ‘ ഇതിൽ മനം നൊന്ത സുബ്രഹ്മണ്യൻ മാതാപിതാക്കളോട് കാര്യം ആരാഞ്ഞു’ അവർ ഗണപതിയുടെ ചാതുര്യത്തെ പ്പറ്റി വേലായുധനെ പ്പറഞ്ഞ് കേൾപ്പിച്ചു’ ശേഷം മാതാപിതാക്കളുമായി കലഹിച്ച് ഷൺമുഖൻ താൻ പഴനിയിൽ പോവുകയാണെന്നും അവിടെ പൊതുക്കൈ മലയിൽ വസിക്കുമെന്നും അറിയിച്ചു.
തമിഴ്‌നാട്ടിലെ ദിണ്ടിഗൽ ജില്ലയിലെ ഒരു പട്ടണവും,മുൻസിപ്പാലിറ്റിയുമാണ് പളനി.ദിണ്ടിഗൽ പട്ടണത്തിൽ നിന്നും 60 കിലോമീറ്റർ അകലെയായാണ് പളനി സ്ഥിതി ചെയ്യുന്നത്. പ്രശസ്തമായ പഴനി മുരുകൻ ക്ഷേത്രം ഇവിടെയാണ്. ആദ്യം മധുര ജില്ലയുടെ ഭാഗമായിരുന്ന ഈ പ്രദേശം 1985 സെപ്റ്റംബർ 15 നാണ് ദിണ്ടിഗൽ ജില്ലയുടെ ഭാഗമായി മാറിയത്. പഴനി മുരുകൻ ക്ഷേത്രം തീർത്ഥാടനം മലബാറിലെ ഹിന്ദുക്കളുടെ ഒരു പൊതു ആചാരമാണ്.പഴം , നീ , എന്നീ രണ്ടു വാക്കുകളിൽ നിന്നാണ് പഴനി എന്ന സ്ഥലപ്പേരുണ്ടായതെന്ന് വിശ്വസിക്കപ്പെടുന്നു. ഞ്ജാനപ്പഴത്തിനു വേണ്ടിയുള്ള തർക്കത്തിൽ അച്ഛനമ്മമാരോട് വഴക്കിട്ടു പോന്ന സുബ്രഹ്മണ്യനെ സമാധാനിപ്പിക്കാനായി സംഘകാല തമിഴ് കവിയായ അവ്വയാർ പറഞ്ഞ വാക്കുകളാണത്രേ ഇത് , നീ തന്നെയാണ് പഴം എന്നു വരുന്ന പഴം , നീ.
