ചരിത്രം
കേരള ക്ഷേത്രസംരക്ഷണ സമിതി 1966 ൽ സ്വർഗ്ഗീയ കേളപ്പജിയുടെ നേതൃത്വത്തിൽ കോഴിക്കോട് വൈരാഗീ ക്ഷേത്രത്തിൽ വെച്ച് രൂപീകൃതമായി. കേളപ്പജി അദ്ധ്യക്ഷനും അഡ്വ. ടി. നാരായണൻ നമ്പ്യാർ ഉപാദ്ധ്യക്ഷനും ശ്രീ. കെ. കുഞ്ഞിരാമൻ ജനറൽ സെക്രട്ടറിയുമായി സ്ഥാപിതമായ സംഘടനയുടെ ആദ്യ പേര് മലബാർ പ്രദേശ് ക്ഷേത്രസംരക്ഷണസമിതി എന്നായിരുന്നു. 1967 ൽ നാല്പത്തിയൊന്നാം നമ്പറായി സമിതി രജിസ്റ്റർ ചെയ്യപ്പെട്ടു. തൃക്കളയൂർ മഹാദേവക്ഷേത്രത്തിൽ സമിതിയുടെ പ്രഥമ ശാഖ രൂപീകരിച്ചു കൊണ്ട് പ്രവർത്തനം തുടങ്ങി. ഒരു വർഷത്തിനുശേഷം ജനറൽ സെക്രട്ടറി സ്ഥാനം ശ്രീ. വി. എം. കൊറാത്ത് ഏറ്റെടുക്കുകയുണ്ടായി. ഈ കാലഘട്ടത്തിൽ കോഴിക്കോട് കേന്ദ്രീകരിച്ച് ശ്രീ. കെ. പി. കേശവമേനോൻ അദ്ധ്യക്ഷനായി ക്ഷേത്രോദ്ധാരണ കമ്മിറ്റി എന്ന ഒരു സംഘടന പ്രവർത്തിച്ചു വന്നിരുന്നു. സമിതി പ്രവർത്തനം വ്യാപകമായതോടു കൂടി ക്ഷേത്രോദ്ധാരണ കമ്മിറ്റി പിരിച്ചുവിടുകയും അവർ സമിതിയുമായി ചേർന്ന് പ്രവർത്തിക്കുകയും ചെയ്തു. ടിപ്പുവിൻറെ പടയോട്ടം, മാപ്പിളലഹള എന്നിവ കാരണമായി മലബാർ പ്രദേശത്തെ ഒട്ടുമിക്ക ക്ഷേത്രങ്ങളും തകർന്ന് മണ്ണടിഞ്ഞു പോയതിനാൽ ആദ്യകാലഘട്ടങ്ങളിൽ സമിതി ക്ഷേത്രോദ്ധാരണ പ്രവർത്തനങ്ങൾക്കായിരുന്നു പ്രാധാന്യം നൽകിയിരുന്നത്. അതോടൊപ്പം ഭൂപരിഷ്കരണ നിയമത്തിൽ നിന്നും ക്ഷേത്രങ്ങളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേളപ്പജിയുടെ നേതൃത്വത്തിൽ അന്നത്തെ റവന്യൂ മന്ത്രിയുടെ മുൻപാകെ ഒരു നിവേദനം നൽകുകയും ചെയ്തു. എന്നാൽ ഈ ആവശ്യം സർക്കാർ അംഗീകരിച്ചില്ല, എങ്കിലും ക്ഷേത്രങ്ങൾക്ക് വർഷാശനം നൽകുന്നതിനുള്ള വ്യവസ്ഥ രൂപീകൃതമാകുന്നതിന് നിവേദനം നിമിത്തമായി. കേരളത്തിൽ രാഷ്ട്രീയ വിമുക്തമായ ഒരു ഏകീകൃത ദേവസ്വം ബോർഡ് രൂപീകരിക്കണമെന്ന് സമിതി ആദ്യകാലം മുതൽ ആവശ്യപ്പെട്ടു പോരുന്നുണ്ട്. 1968 ൽ കേളപ്പജിയുടെ നേതൃത്വത്തിൽ നടന്ന അങ്ങാടിപ്പുറം തളിക്ഷേത്ര സമരം സമിതിയുടെ ചരിത്രത്തിലെ ആവേശോജ്വലമായ ഒരു അദ്ധ്യായമായിരുന്നു. ഇത് മലബാർ പ്രദേശത്ത് ആകമാനം സമിതി പ്രവർത്തനം വ്യാപകമാക്കുവാൻ സഹായകമായിത്തീർന്നു. 1971 ൽ ആകസ്മികമായി ഉണ്ടായ കേളപ്പജിയുടെ നിര്യാണം സമിതിക്ക് വലിയൊരു പ്രഹരമായിമാറി. എന്നാൽ തറമ്മേൽ കൃഷ്ണൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ സമിതി പ്രവർത്തനം ശക്തമായി മുന്നോട്ടു പോയി. 1975 ൽ മഞ്ചേരിയിൽ വച്ച് നടന്ന സമിതിയുടെ വാർഷിക സമ്മേളനത്തിൽ വച്ച് തന്ത്രശാസ്ത്ര പണ്ഡിതനും രാഷ്ട്രീയ സ്വയംസേവക സംഘത്തിൻറെ മുതിർന്ന പ്രചാരകനുമായ സ്വർഗ്ഗീയ പി. മാധവ്ജിയും മറ്റു സംഘപ്രചാരകന്മാരായ ശ്രീ. എം. എ. കൃഷ്ണൻ, പി. രാമചന്ദ്രജി തുടങ്ങിയവരും മറ്റ് മുതിർന്ന സംഘ പ്രവർത്തകരായ സി. പി. ജനാർദ്ദനൻ, ദേവശിഖാമണി എന്നിവരെയും ഉൾപ്പെടുത്തി സമിതിയുടെ പ്രവർത്തനം സംസ്ഥാനവ്യാപകമാക്കാൻ തീരുമാനിച്ചു. ഇതോടെ മലബാർ ക്ഷേത്രസംരക്ഷണസമിതി കേരള ക്ഷേത്ര സംരക്ഷണ സമിതി ആയി രൂപാന്തരം പ്രാപിച്ചു. 1977ൽ 142 ആം നമ്പറായി കേരള ക്ഷേത്രസംരക്ഷണ സമിതി രജിസ്റ്റർ ചെയ്യപ്പെട്ടു. സമിതി പ്രവർത്തനങ്ങൾക്ക് കാഞ്ചി, ശൃംഗേരി ശങ്കരാചാര്യർമാർ അടക്കം ഹൈന്ദവ, ആദ്ധ്യാത്മിക സാമൂഹ്യരംഗങ്ങളിലെ ഒട്ടനവധി മഹാത്മാക്കളുടെ ആശീർവാദവും അനുഗ്രഹവും മാർഗദർശനവും ലഭ്യമായിട്ടുണ്ട്. ക്ഷേത്ര നവീകരണ പ്രവർത്തനങ്ങൾക്കൊപ്പം സമിതി ലക്ഷ്യംവയ്ക്കുന്ന ക്ഷേത്രാധിഷ്ഠിതമായ ഹിന്ദു സമൂഹത്തിൻറെ സൃഷ്ടിക്കായി ത്രിതലത്തിലുള്ള കർമ്മ പദ്ധതികൾക്കും സമിതി രൂപം നൽകി. നിത്യേന ദീപാരാധന സമയത്ത് ക്ഷേത്രത്തിനു ചുറ്റും അധിവസിക്കുന്ന ഭക്തജനങ്ങൾ ക്ഷേത്രത്തിലെത്തി ഒരുമിച്ച് നാമജപ പ്രദക്ഷിണം നടത്തുന്ന സാമൂഹ്യാരാധന, കുട്ടികൾക്ക് ധാർമിക വിദ്യാഭ്യാസം നൽകുന്ന സനാതന ധർമ്മ പാഠശാല, അമ്മമാരുടെ കൂട്ടായ്മയായ മാതൃസമിതി എന്നിവയായിരുന്നു ത്രിതല പ്രവർത്തനങ്ങൾ. പിൽക്കാലത്ത് സത്സംഗം, സേവാപ്രവർത്തനം, ദേവസ്വം പ്രവർത്തനം എന്നിവ കൂട്ടിച്ചേർത്ത് ഷഡ് തല പ്രവർത്തനപദ്ധതികളായി വികസിപ്പിച്ചു. പിന്നീട് യുവജനം, പ്രചരണം, സമ്പർക്കം എന്നീ മേഖലകളിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കുവാൻ തുടങ്ങി. കേരളത്തിൽ വിവിധകാലങ്ങളിലായി 3000ൽ അധികം ശാഖാ സമിതികൾ കേരള ക്ഷേത്രസംരക്ഷണ സമിതിയുടെ ഭാഗമായി രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്. 1985ൽ ആലുവയ്ക്കടുത്ത് വെളിയത്ത് നാട്ടിൽ തന്ത്രശാസ്ത്ര പണ്ഡിതന്മാരെ സൃഷ്ടിക്കുന്നതിന് വേണ്ടി തന്ത്രവിദ്യാപീഠം സ്ഥാപിക്കുകയുണ്ടായി. 1987 ആഗസ്റ്റ് 26ന് സമിതിയുടെ നേതൃത്വത്തിൽ നടന്ന ആചാര്യസദസ്സിൽ “ബ്രാഹ്മണ്യം നേടുന്നത് ജനനം കൊണ്ടല്ല, മറിച്ച് സംസ്കാരകർമ്മങ്ങളിലൂടെ ആണ്” എന്ന പ്രഖ്യാപിച്ച പാലിയം വിളംബരം കേരള നവോത്ഥാന ചരിത്രത്തിലെ നാഴികക്കല്ലായി മാറി. 1988 ൽ സ്വർഗ്ഗീയ മാധവ്ജിയുടെ ക്ഷേത്രസംബന്ധമായ പഠനങ്ങളും ലേഖനങ്ങളും സമാഹരിച്ച് ക്ഷേത്രശാസ്ത്ര അധിഷ്ഠിതമായ ക്ഷേത്രചൈതന്യരഹസ്യം എന്ന ഗ്രന്ഥം പ്രസിദ്ധീകരിക്കുകയുണ്ടായി. ഇന്ന് ബഹു. കേരള ഹൈക്കോടതി പോലും ഈ ഗ്രന്ഥത്തെ അംഗീകരിക്കുകയും അതിൻറെ അടിസ്ഥാനത്തിൽ ഉത്തരവുകൾ പുറപ്പെടുവിക്കുകയും ചെയ്തുവരുന്നുണ്ട്. അന്യാധീനപ്പെട്ട ക്ഷേത്രങ്ങൾ വീണ്ടെടുത്ത് പുനരുദ്ധരിക്കുന്നതിനും ക്ഷേത്രങ്ങൾക്കും ഹൈന്ദവ ആചാരങ്ങൾക്കും നേരെ വിവിധ കോണുകളിൽ നിന്നുണ്ടായ അതിക്രമങ്ങൾ തടയുന്നതിനും സമിതി ശക്തമായ സമരങ്ങൾക്കും കോടതി വ്യവഹാരങ്ങൾക്കും നേതൃത്വം നൽകിയിട്ടുണ്ട്. 1987 മുതൽ സമിതി മുഖപത്രമായ ക്ഷേത്രശക്തി മാസികയും മറ്റ് ആദ്ധ്യാത്മിക പുസ്തകങ്ങളും പ്രസിദ്ധീകരിച്ചു വരുന്നു. സംഘടന പ്രവർത്തകർക്കു ദിശാബോധം നൽകുന്നതിന് വേണ്ടി ദിവസങ്ങൾ നീണ്ടുനിൽക്കുന്ന വാർഷിക പഠന ശിബിരങ്ങൾ സംസ്ഥാന തലത്തിൽ നടത്തിവരുന്നു. രാമായണമാസാചരണം, ഗണേശോത്സവം, ആരാധനാ സ്വാതന്ത്ര്യ ദിനം, കേളപ്പജിയുടേയും മാധവജിയുടേയും ജന്മദിനങ്ങൾ, തിരുവാതിര( മാതൃദിനം), ഗുരുവായൂർ ഏകാദശി, ദീപാവലി, ശിവരാത്രി, ജന്മാഷ്ടമി, മണ്ഡലകാലം, നവരാത്രി എന്നീ ഉത്സവങ്ങളും സപ്താഹം, നവാഹം, ഗീത ജ്ഞാനയജ്ഞം, സമൂഹ അർച്ചനകൾ, അഖണ്ഡനാമജപം, സഹസ്രനാമജപം, പ്രഭാഷണപരമ്പരകൾ, പഠനശിബിരങ്ങൾ തുടങ്ങി വിവിധ ആദ്ധ്യാത്മിക പരിപാടികളും സമിതിയുടെ നേതൃത്വത്തിൽ നടത്തിവരുന്നു. ഇപ്പോൾ കേരളത്തിൽ 500 ൽ അധികം ക്ഷേത്രങ്ങൾ സമിതിയുടെ നേരിട്ടുള്ള ഭരണത്തിൽ കീഴിലുണ്ട്. കൂടാതെ മറ്റ് ക്ഷേത്രങ്ങളുടെ ഭാഗമായി കേരളത്തിലങ്ങോളമിങ്ങോളം നിരവധി ശാഖസമിതികളും പ്രവർത്തിച്ചുവരുന്നുണ്ട്.History
During the period of Tippu Sultan’s invasions and Moppila rebellion in 1921, hundreds of temples were desecrated and destroyed. Later in 1960s Sri.K.Kelappan, a freedom fighter and a follower of Mahatma Gandhi and who was generally called as Kerala Gandhi, took leadership to renovate those temples in the northern districts of Kerala. He formed Malabar Pradesh Kshethra Samrakshana Samithi in 1966. In 1968 he organised an agitation to liberate a place of worship of Hindus at Angadipuram in Malappuram District viz., Thali Mahadeva Temples which was under the illegal custody of Muslims. The then communist Chief Minister of Kerala Shri.E.M.S.Namboodiripad stood with the Muslims and opposed the efforts of Kelappaji with a false contention that a Muslim Mosque is situated nearby and hence renovation of the temple will destroy communal harmony. Ironically, there was no such mosque in the vicinity and his contention was a flattery to appease the local Muslims. Then the local muslims converted a nearby shop into a “Niskara Palli”(Prayer hall) to hold good the argument. The Hindus rallied behind Kelappaji to protect the freedom of worship enshrined in the Indian constitution. Kelappaji won the battle against the communists’ appeasement policy and a beautiful temple rose up at that place. The increasing influence of the leftist ideologies, nationalisation of forest and agricultural lands belonging to temples and the Land Reforms Act led the temples to financial crisis and miserable state of affairs. The exploitations in the name of caste and financial backwardness in a major section of the society prevailent in Kerala helped the communists to brain wash the Hindus. Their propagation that temples are centres of superstition gained strength. People started ignoring temples. Shri.K.Kelappaji alias Kerala Gandhi who was once the State President of Indian National Congress along with the then RSS Pracharak Sri.P.Madhavji who was a scholar in Thanthra sasthras especially in temple architecture and the scientific way of worship of deities, smelt this dangerous negative trend and came forward to renovate each and every temple destroyed by Tippu Sultan and Moppila rebellion of 1921. Under the leadership of these two leaders Hindus of northern Kerala regained confidence and self respect. Later this activity spread to other areas of Kerala and the organisation was transformed to Kerala Kshethra Samrakshana Samithi. This naturally struck down the calculations of Communists and they found that their cadres are gradually deviating to the Hindu revivalism and that they are loosing grounds. The irony now is that when the temples regained its lost glory and got up to financially sound positions, it has become the centre of attraction of the leftist Government to grab the wealth of the temples and they are now bringing forth legislations to achieve this end. The net result would be that the temples will become centres of exploitation for those who do not have true interest in God or worship and the devotees will not be able to question their ill designs. The leftist Government’s ill motives should not prevail upon the Hindus in Kerala and hence Kerala Kshethra Samrakshana Samithi stand in front of the agitations of devotees against the muscle power thrusting upon this draconian law on the Hindus of this state.Activities
The Kerala Kshethra Samrakshana Samithi is an organisation which is holding the ownership of nearly 500 temples and conducting activities in nearly 1000 other temples in Kerala. The Samithi administer the temples under its ownership in a manner by which the devotees gets real solace by worshipping in these temples and also conduct 9 fold activities as listed below by which the devotes and the temple enjoys real spiritual bondage.- 1.Samoohya Aaradhana (pradakshina of the temple collectively by reciting hymns of the diety)
- 2.Periodical Satsangh of members of the Samithi in a temple
- 3.Maathru samithi (Ladies’ wing)
- 4.Seva through Temple Samithis
- 5.Youth wing
- 6.Samparka
- 7.Sanathana Dharma Paadasaalas( to educate people especially children about the temple culture , our scriptures and Hindu way of life)
- 8.Devaswom (Administration of temple)
- 9.Prachaar
സമിതിയുടെ പ്രവർത്തന പദ്ധതി
ഹൈന്ദവ സമാജത്തിന് ഭൗതികവും ആധ്യാത്മികവുമായ ഉത്കർഷത്തിൻറെ കേന്ദ്രം ആയി മാറണം ക്ഷേത്രങ്ങൾ എന്ന് ലക്ഷ്യത്തിലൂന്നിക്കൊണ്ട് രൂപകല്പനചെയ്ത നവതലപ്രവർത്തനങ്ങളാണ് സമിതിയുടെ പ്രവർത്തന പദ്ധതി.സാമൂഹ്യാരാധന
സാമൂഹികമായ അനൈക്യവും സംഘടിത ബോധ്യമില്ലായ്മയും ഹിന്ദു സമാജത്തിൻറെയും ക്ഷേത്രത്തിൻറെയും വിനാശത്തിന് കാരണമായിട്ടുണ്ട് എന്ന തിരിച്ചറിവിൽ നിന്നാണ് സാമൂഹ്യാരാധന എന്ന ആശയം ഉരുത്തിരിഞ്ഞുവന്നത്. ഭക്തജനങ്ങൾ ഒറ്റതിരിഞ്ഞ ആരാധന നടത്തുന്നതിന് പകരം കൂട്ടമായി ക്ഷേത്രാങ്കണത്തിൽ ഒത്തുകൂടി വരിവരിയായി അച്ചടക്കത്തോടെ നാമം ജപിച്ചുകൊണ്ട് ക്ഷേത്രദേവനെ പ്രദക്ഷിണം ചെയ്തു മന്ത്ര കീർത്തനം ചൊല്ലി, ഐകമത്യസൂക്തം ആലപിച്ച് പ്രസാദം സ്വീകരിച്ച് പിരിഞ്ഞുപോകുന്ന സമ്പ്രദായമാണ് സാമൂഹ്യാരാധന. വ്യക്തികളുടെയും സമാജ ത്തിൻറെയും ആധ്യാത്മികവും സാമൂഹികവുമായ ഉത്കർഷത്തിന് ഇത് സഹായകമാകുന്നു. ക്ഷേത്രചൈതന്യത്തിൻറെ വർദ്ധനവിനും സാമൂഹ്യാരാധന ഗുണകരമാണ്. ക്ഷേത്ര സംരക്ഷണത്തിനും ഇത് അനിവാര്യം തന്നെ.മാതൃസമിതി
അങ്ങാടിപ്പുറം തളിക്ഷേത്ര സമരം മുതൽ കേരളത്തിലെ ക്ഷേത്ര പുനരുദ്ധാരണ പ്രവർത്തനങ്ങളിൽ മുൻപന്തിയിൽ നിന്നിട്ടുള്ളത് അമ്മമാരാണ് എന്നതിൽ തർക്കമില്ല. ക്ഷേത്രദർശനം നടത്തുന്നവരുടെ എണ്ണത്തിലും അമ്മമാർ തന്നെയാണ് അധികം. മുലപ്പാലിനൊപ്പം മാതൃസംസ്കാരം കൂടി പുതുതലമുറയ്ക്ക് പകർന്നു നൽകുന്ന മാതൃത്വത്തെ ഭാരതം എന്നും ആദരവോടുകൂടി മാത്രമേ പരിഗണിച്ചിട്ടുള്ളൂ. സമാജ ത്തിൻറെ സാംസ്കാരിക വാഹകരും പ്രയോക്താക്കളും ആയി വർത്തിക്കുന്ന അവരെ സംഘടിപ്പിച്ചുകൊണ്ട് സമാജത്തെ നേർവഴിയിലൂടെ നയിക്കാൻ കഴിയുമെന്ന വീക്ഷണത്തിൽ നിന്നും മാതൃസമിതി കളുടെ രൂപീകരണം നടന്നു. ഇന്ന് ശാഖാ സമിതികളിൽ മാതൃ സമിതികൾ ശക്തമായി പ്രവർത്തിച്ചുവരുന്നു. സമിതിയിൽ നിന്ന് പ്രേരണ നേടി കേരളത്തിലെ മിക്ക ക്ഷേത്രങ്ങളിലും നല്ല നിലയിൽ പ്രവർത്തിക്കുന്ന മാതൃ സമിതികൾ നിലനിൽക്കുന്നു.സനാതന ധർമ്മ പാഠശാല
ക്ഷേത്രാരാധനയെ കുറിച്ച് ആചാരാനുഷ്ഠാനങ്ങളെ കുറിച്ചും പുതിയ തലമുറയ്ക്ക് ശാസ്ത്രീയമായ വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ ഓരോ ക്ഷേത്രത്തിലും സനാതന ധർമ്മ പാഠശാല കൾ സംഘടിപ്പിക്കുക എന്നത് സമിതിയുടെ പ്രവർത്തന പദ്ധതികളിൽ സുപ്രധാനമാണ്. സ്വാഭിമാനവും ആചാര നിഷ്ഠയും ധാർമികബോധവും ഉള്ള ഒരു സമാജത്തെ വാർത്തെടുക്കുന്നതിന് ഇതുവഴി സാധ്യമാകുമെന്ന് സമിതി ലക്ഷ്യം വയ്ക്കുന്നു.സത്സംഗം
മുതിർന്നവർക്ക് ആധ്യാത്മിക വിദ്യാഭ്യാസം നൽകുന്നതിന് ആവശ്യമായ സത്സംഗങ്ങൾ സംഘടിപ്പിക്കുക എന്നത് സമിതിയുടെ പ്രധാന പരിപാടിയാണ്. ക്ഷേത്രാങ്കണത്തിൽ ഭക്തജനങ്ങളെ സംഘടിപ്പിച്ചും വിവിധ കുടുംബങ്ങൾ ഒരു ഗൃഹത്തിൽ സമ്മേളിച്ചും ആധ്യാത്മിക സംഘങ്ങൾക്ക് വേദിയൊരുക്കുകയാണ് ചെയ്യുന്നത്.സേവനപ്രവർത്തനങ്ങൾ
മാനവസേവ ചെയ്യുന്നത് മാധവസേവ യ്ക്ക് തുല്യമാണെന്ന് സങ്കല്പത്തിൽ ക്ഷേത്ര തട്ടകത്തിലും അതിനു പുറത്തും അർഹരായവരെ കണ്ടെത്തി അവർക്കാവശ്യമായ സേവനം ലഭ്യമാക്കുക എന്നതും സമിതിയുടെ നവതലപ്രവർത്തന പദ്ധതിയുടെ ഭാഗമായി നടത്തിവരുന്നു. വിദ്യാഭ്യാസം, ധനസഹായം, ചികിത്സാചെലവ്, അശരണർക്ക് ഉള്ള പ്രതിമാസ പെൻഷൻ പദ്ധതി തുടങ്ങി കുടിവെള്ളപദ്ധതി വരെ ഇതിൻറെ ഭാഗമായി വിവിധ ശാഖ സമിതികൾ മുൻകൈയെടുത്ത് നടത്തിവരുന്നുണ്ട്.ദേവസ്വം
സമിതിയുടെ ആരംഭ കാലഘട്ടത്തിൽ ക്ഷേത്രഭരണം ഏറ്റെടുക്കുക എന്ന ലക്ഷ്യം ഇല്ലായിരുന്നുവെങ്കിലും നൂറുകണക്കിന് ക്ഷേത്രങ്ങൾ സമിതിയിൽ രജിസ്റ്റർ ചെയ്തു കൊണ്ട് സമിതി ദേവസ്വം ക്ഷേത്രങ്ങൾ ആയി മാറിയപ്പോൾ ക്ഷേത്രഭരണം കുറ്റമറ്റരീതിയിൽ നിർവഹിക്കേണ്ട എന്ന ചുമതല വന്നുചേർന്നു. മാതൃകാപരമായി ക്ഷേത്ര കാര്യനിർവഹണം നടത്തുക എന്ന ലക്ഷ്യത്തോടെ ദേവസ്വം സെക്രട്ടറി എന്ന തസ്തിക തന്നെ സൃഷ്ടിച്ചുകൊണ്ട് മാതൃകാപരമായി ദേവസ്വം ഭരണസംവിധാനം നടപ്പിലാക്കി വരുന്നു.യുവജനവിഭാഗം
യുവജനങ്ങളെ ക്ഷേത്ര കാര്യങ്ങളിലും ആധ്യാത്മിക കാര്യങ്ങളിലും പങ്കാളികളാക്കി കൊണ്ട് അവരുടെ കഴിവും ഊർജ്ജവും ഗുണകരമായ രീതിയിൽ സമാജനന്മയ്ക്കായി വിനിയോഗിക്കുന്നതിന് വഴിയൊരുക്കാൻ സമിതി യുവജനവിഭാഗം പ്രവർത്തിച്ചുവരുന്നു.സമ്പർക്ക വിഭാഗം
ക്ഷേത്രവുമായി ഇനിയും ബന്ധപ്പെടാതെയും ആചാരാനുഷ്ഠാനങ്ങളിൽ വിമുഖത കാണിച്ചു മാറി നിൽക്കുന്നവരെ കൂടി ക്ഷേത്രകേന്ദ്രീകൃതമായി കൊണ്ടുവരുന്നതിനും വിവിധ ആധ്യാത്മിക മേഖലകളിലും ധാർമിക പ്രവർത്തനങ്ങളിലും ഭാഗഭാക്കി പ്രവർത്തിക്കുന്നവരെ കൂടി ക്ഷേത്രവുമായി ബന്ധപ്പെടുത്തി അവരുടെ സേവനം ലഭ്യമാക്കാൻ ആവശ്യമായ സമ്പർക്കം ചെയ്യുക തുടങ്ങിയ പരിപാടികളാണ് സമ്പർക്ക വിഭാഗം കൈകാര്യം ചെയ്യുന്നത്.പ്രചാർ വിഭാഗം
സമിതിയുടെ മുഖപത്രമായ ക്ഷേത്രശക്തി മാസിക യുടെയും മറ്റ് സമിതി പ്രസിദ്ധീകരണങ്ങളുടേയും പ്രചരണം വിപുലമാക്കുക. സംഘടനാനുബന്ധമായി വിവിധതലങ്ങളിൽ നടക്കുന്ന പ്രവർത്തനങ്ങൾ പത്രമാധ്യമങ്ങൾ ദൃശ്യമാധ്യമങ്ങൾ വഴി സമൂഹത്തെ അറിയിക്കുക എന്നീ ലക്ഷ്യം മുൻനിർത്തിയാണ് പ്രചാരണ വിഭാഗം പ്രവർത്തിച്ചുവരുന്നത്. ഈ വിധം നവതലപ്രവർത്തന പദ്ധതികൾക്ക് മേൽനോട്ടം വഹിക്കുന്നതിനായി ഓരോ ശാഖാ സമിതിയിലും ഉപരി സമിതികളിലും പ്രത്യേകം ഭാരവാഹികളെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.സംസ്ഥാന അദ്ധ്യക്ഷന്മാർ
കെ.കേളപ്പന്
അഡ്വ.റ്റി.നാരായണന് നമ്പ്യാര്
തറമ്മല് കൃഷ്ണന്
വി.എം.കൊറാത്ത്
അഡ്വ.എ.ആര്.ശ്രീനിവാസന്
പി.കേരളവര്മ്മരാജാ
എം.പി.ഗോപാലകൃഷ്ണന്
കദമ്പന് നമ്പൂതിരിപ്പാട്
ഡോ.ബാലകൃഷ്ണവാര്യര്
ഡോ.കെ.അരവിന്ദാക്ഷന്
സ്വാമി അയ്യപ്പദാസ്
ശ്രീ. പി. എം. ഗോപി
ശ്രീ. കൃഷ്ണവർമ്മ രാജ
ശ്രീ.എം. മോഹനൻ
സംസ്ഥാന ജനറൽ സെക്രട്ടറിമാർ
കെ.കുഞ്ഞിരാമന്
വി.എം.കൊറാത്ത്
പി.ചന്തുനായര്
പി.ആര്.നായര്
സി.ചന്ദ്രശേഖരന്
പി.എസ്.ദേവശിഖാമണി
പി.എന്.ഗോപാലകൃഷ്ണന്
കദംബന് നമ്പൂതിരിപ്പാട്
കെ.രാമചന്ദ്രന്മാസ്റ്റര്
സ്വാമി അയ്യപ്പദാസ്
കെ.എസ്.നാരായണന്
ശ്രീ. കെ. നാരായണൻ കുട്ടി
സംസ്ഥാന സംഘടന സെക്രട്ടറിമാര്
പി.രാമചന്ദ്രന്
ജെ.ശിശുപാലന്
വി.കെ.വിശ്വനാഥന്
എം.ശ്രീധരന്
ജി.ബി.ദിനചന്ദ്രന്
എന്.കെ.വിനോദ്
ടി.യു.മോഹനന്
ശ്രീ. മുല്ലപ്പള്ളി കൃഷ്ണൻ നമ്പൂതിരി
സംസ്ഥാന അദ്ധ്യക്ഷൻ
ശ്രീ. കെ. എസ്. നാരായണൻ
സംസ്ഥാന ജനറൽ സെക്രട്ടറി
ശ്രീ. വി.എസ്. രാമസ്വാമി
സംസ്ഥാന ഖജാൻജി
ശ്രീമതി. കുസുമം ടീച്ചർ
സംസ്ഥാന മാതൃസമിതി അദ്ധ്യക്ഷകേളപ്പജി

മാധവ് ജി

വാർഷിക പഠനശിബിരങ്ങൾ
സമിതി പ്രവർത്തനത്തിന് വേണ്ടി വർഷംതോറും എട്ട് ദിവസം നീണ്ടുനിൽക്കുന്ന പഠനശിബിരം ഗുരുകുലസമ്പ്രദായത്തിൽ കേരളത്തിൻറെ വിവിധ ഭാഗങ്ങൾ കേന്ദ്രീകരിച്ച് സംസ്ഥാനതലത്തിൽ നടന്നുവരുന്നു. യോഗ, ധ്യാനം, ജപം, ക്ഷേത്രാരാധന, ക്ഷേത്രസങ്കൽപം, ക്ഷേത്രാചാരങ്ങൾ തുടങ്ങിയ വിവിധ വിഷയങ്ങളിൽ സാമാന്യ പരിജ്ഞാനം പകർന്നു നൽകുകയും സംസ്കൃതഭാഷയുടെ ബാലപാഠങ്ങൾ പഠിപ്പിക്കുകയും ചെയ്യുന്നു.തന്ത്രവിദ്യാപീഠം
കല്ലും മരങ്ങളും സിമൻറും കൊണ്ട് പടുത്തുയർത്തുന്ന ക്ഷേത്രസമുച്ചയത്തിൽ ദേവചൈതന്യം പ്രതിഷ്ഠിതമാക്കുന്നതിനും തുടർന്ന് ആ ചൈതന്യത്തെ ലോപം കൂടാതെ നിലനിർത്തേണ്ടതും താന്ത്രിക കർമ്മങ്ങളിലൂടെയാണ്. അതിന് നേതൃത്വം കൊടുക്കുന്നത് ദേവൻറെ പിതൃസ്ഥാനീയനായ ക്ഷേത്ര തന്ത്രിയാണ്. അറിവും അനുഷ്ഠാനവും താന്ത്രിക കർമ്മങ്ങൾക്ക് അനുപേക്ഷണീയമാണ്. കേരളത്തിലെ താന്ത്രിക ആചാര്യന്മാരുടെ എണ്ണം കുറഞ്ഞു വരുന്നത് മുന്നിൽ കണ്ട് ശരിയായ താന്ത്രിക പഠനകേന്ദ്രം ഉണ്ടാവേണ്ടത് ഗൗരവം മാധവ്ജിക്ക് മനസ്സിലായി. സംഘ പ്രചാരകനും താന്ത്രിക വിഷയങ്ങളിൽ ഗഹനമായ പഠനം നടത്തിയിട്ടുള്ളതും ഉപാസകനുമായ അദ്ദേഹം 1969 ഗുരുവായൂരിൽ വെച്ച് പ്രമുഖ തന്ത്രിമാരെ പങ്കെടുപ്പിച്ചുകൊണ്ട് ഒരു യോഗം രണ്ടുദിവസമായി നടത്തുകയുണ്ടായി. ആ യോഗത്തിൻറെ തീരുമാനമായാണ് “തന്ത്രവിദ്യാപീഠം” എന്ന സ്ഥാപനത്തിനായുള്ള പ്രവർത്തനം ആരംഭിക്കുന്നത്. 1972 കാഞ്ചികാമകോടിപീഠം ശങ്കരാചാര്യർ ജയേന്ദ്ര സരസ്വതിയുടെ ആശിർവാദത്തോടെയും സാമ്പത്തിക സഹായത്തോടും കൂടി തിരുനാവായ ബ്രഹ്മസ്വം മഠം വേദ പാഠശാലയിൽ തന്ത്രി മുഖ്യനായ ബ്രഹ്മശ്രീ കൽപ്പുഴ ദിവാകരൻ നമ്പൂതിരിപ്പാട് ശിക്ഷണത്തിൽ തന്ത്രവിദ്യാപീഠം ഔപചാരികമായി ആരംഭിച്ചു. 10 മാസത്തിനുശേഷം കുന്നംകുളത്തിനടുത്ത് ഉള്ള ചൊവ്വന്നൂർ സഭാമഠത്തിലേക്ക് മാറ്റി. ഒരു വ്യാഴവട്ടക്കാലം വിദ്യാപീഠം അവിടെ തന്നെ പ്രവർത്തിച്ചു. 1985ൽ ആലുവയ്ക്കടുത്ത് പൂർണ്ണാനദിക്കരയിൽ പ്രശാന്തസുന്ദരമായ നരസിംഹ ക്ഷേത്രവും സ്ഥലവും വിദ്യാപീഠത്തിന് സൗജന്യമായി ലഭിക്കുകയുണ്ടായി. 1985 ജൂൺ മുതൽ വിദ്യാപീഠത്തിന്ൻറെ പ്രവർത്തനം ഇവിടെ ആരംഭിക്കുകയുണ്ടായി. ആറുവർഷത്തെ പഠനമാണ് ഇവിടെ നടക്കുന്നത്. ഈ സ്ഥാപനത്തിൻറെ സർട്ടിഫിക്കറ്റ് ഇന്ന് കേരള ഹൈക്കോടതി പോലും അടിസ്ഥാന യോഗ്യതയായി അംഗീകരിച്ചിരിക്കുന്നു.ക്ഷേത്ര ചൈതന്യ രഹസ്യം
ക്ഷേത്രത്തെ ശാസ്ത്രീയമായി വിശദീകരിക്കുകയും ക്ഷേത്രത്തെയും സമാജത്തെയും സമന്വയിപ്പിക്കേണ്ടതിന്റെയും ആവശ്യം മനസ്സിലാക്കിയാണ് 1984ൽ മാധവ്ജിയുടെ ക്ഷേത്രചൈതന്യ രഹസ്യം എന്ന പുസ്തകം സമിതി പ്രസിദ്ധീകരിച്ചത്. ഇതിൻറെ അടിസ്ഥാനത്തിൽ ഉള്ള പഠന ക്ലാസുകളും പ്രഭാഷണങ്ങളും കേരളത്തിലുടനീളം നടത്തി. വിഗ്രഹാരാധന അബദ്ധവും ക്ഷേത്രം അന്ധവിശ്വാസവും ആണെന്ന് പ്രചരിപ്പിക്കുകയും ചെയ്തിരുന്നവർക്ക് ഇത് തിരിച്ചടിയായി. അനവധി ശാസ്ത്രങ്ങളുടെ സമ്മേളന കേന്ദ്രമാണ് ക്ഷേത്രമെന്നത് ജനമനസ്സുകളുടെ അറിയിക്കാൻ കഴിഞ്ഞത് ആധ്യാത്മിക രംഗത്ത് വലിയൊരു പരിവർത്തനത്തിന് ഇടയാക്കി. താന്ത്രികമായ അറിവിൻറെ അടിസ്ഥാനമാക്കി ക്ഷേത്ര ചൈതന്യ രഹസ്യം കോടതികളടക്കം അംഗീകരിക്കപ്പെട്ടിരിക്കുകയാണ്.ക്ഷേത്രശക്തി
ക്ഷേത്രശക്തി മാസിക 1987 ജനുവരി 15 ന് കോട്ടയത്ത് ഏറ്റുമാനൂരിൽ നിന്ന് പ്രസിദ്ധീകരണം ആരംഭിച്ചു. മാസികയുടെ പ്രഥമ ലക്കത്തിൽ സംഘടനാ പത്രിക എന്നും “ഫോർ പ്രൈവറ്റ് സർക്കുലേഷൻ” എന്നും രേഖപ്പെടുത്തിയിരുന്നു. അന്നത്തെ സ്റ്റേറ്റ് ഓർഗനൈസിങ് സെക്രട്ടറി ശ്രീ. പി. രാമചന്ദ്രൻ എഡിറ്ററായി, വൈക്കം ഗായത്രി പ്രിന്റേഴ്സിൽ നിന്ന് അച്ചടിച്ചാണ് പുറത്തിറക്കിയത്. ഓംകാരത്തിനുള്ളിൽ നിറഞ്ഞു നിൽക്കുന്ന ഗണപതിയും ഷഡാധാരങ്ങളുടെ ചിത്രീകരണത്തോടും കൂടിയ മുഖചിത്രവും, ഗണേശ പുരാണം, മുൻ സംസ്ഥാന വൈസ് പ്രസിഡണ്ട് ശ്രീ. വി. കെ. ബാലചന്ദ്രൻ മാസ്റ്ററുടെ “ഹൈന്ദവ നവോത്ഥാനത്തിന് ഹരിശ്രീ കുറിച്ച് ധർമ്മസമരം” (തളി ക്ഷേത്ര സമരം), മുല്ലപ്പള്ളി നാരായണൻ നമ്പൂതിരിയുടെ നക്ഷത്രഫലം, മറ്റു ലേഖനങ്ങൾ, പുരാണകഥ, സമിതി വാർത്തകൾ, സുഭാഷിതം, ബാലദളം, മാതൃദളം തുടങ്ങിയവയുമായാണ് ആരംഭിച്ചത്. അന്നത്തെ സംസ്ഥാന പ്രസിഡണ്ട് ശ്രീ. എം. പി. ഗോപാലകൃഷ്ണൻ മാസികയുടെ ആവശ്യകതയും ആശംസയും “പ്രസീദ” എന്ന തലക്കെട്ടിൽ ഇങ്ങനെ കുറിച്ചു. “സമിതി പ്രവർത്തനങ്ങളെക്കുറിച്ച് പരസ്പരം അറിയുവാനും ക്ഷേത്രവിശ്വാസികളായ ഹിന്ദുക്കൾക്ക് സമിതിയുടെ സന്ദേശങ്ങൾ എത്തിക്കുവാനും… ഇവിടത്തെ പ്രതിദിന പത്രങ്ങളും മാസികകളും വാരികകളും സമിതി പ്രവർത്തനങ്ങൾക്ക് വേണ്ടത്ര പ്രാധാന്യം നൽകാറുമില്ലാത്ത സാഹചര്യത്തിലും സ്വന്തമായ ഒരു പ്രസിദ്ധീകരണത്തിലൂടെ മാത്രമേ നമ്മുടെ ലക്ഷ്യങ്ങൾ സാധിതമാവുകയുള്ളൂ എന്നും വന്നപ്പോഴാണ് ക്ഷേത്ര ശക്തി ഉദയം ചെയ്യുന്നത്… ആയതിലേക്ക് പ്രസീദ ദേവേശ ജഗന്നിവാസ എന്ന് പ്രാർത്ഥിക്കാം”. മാസികയുടെ ഔദ്യോഗികമായ ഉദ്ഘാടനം വൈക്കം മഹാദേവ ക്ഷേത്രത്തിൽ വച്ച് ക്ഷേത്രം മേൽശാന്തി തരണിയിൽ ദാമോദരൻ നമ്പൂതിരിക്ക് ആദ്യപ്രതി നൽകിക്കൊണ്ട് 1987 ഫെബ്രുവരി 16 ന് മാന്യ. ശ്രീ. ആർ. ഹരി ( മുൻ അഖിലഭാരതീയ ബൗദ്ധിക് പ്രമുഖ്, രാഷ്ട്രീയ സ്വയം സേവക സംഘം) നിർവഹിച്ചു. രണ്ടാം ലക്കം മുതൽ പ്രൈവറ്റ് സർക്കുലേഷൻ എന്ന ഭാഗം ഇല്ലാതാക്കി. തപസ്യ കലാസാഹിത്യവേദിയുടെ സെക്രട്ടറിയും ചിത്രകാരനുമായ ശ്രീ. പി. എസ്. ഗോപാലകൃഷ്ണൻ (കോട്ടയം) ആണ് ഷഡാധാര ചക്രങ്ങളുടെ ചിത്രീകരണം നടത്തിയിരിക്കുന്നത്. ഏറ്റുമാനൂർ ശ്രീ. പി. എൻ. ഗോപാലകൃഷ്ണന്റെ ( മുൻ സംസ്ഥാന വൈസ് പ്രസിഡൻറ്) ഭവനം ഓഫീസും കുടുംബാംഗങ്ങൾ മാസികയുടെ പ്രവർത്തകരുമായാണ് ഏതാണ്ട് രണ്ടു വർഷക്കാലം മാസികയുടെ പ്രസിദ്ധീകരണവും വിതരണവും നടത്തിയിരുന്നത്. പിന്നീട് പ്രവർത്തനം കോഴിക്കോട്ടേക്ക് മാറ്റുകയുണ്ടായി. പ്രൊഫസർ പി. ആർ. നായർ ജനറൽ സെക്രട്ടറി ആയിരുന്ന കാലത്ത് സമിതി വാർത്തകൾ പ്രവർത്തകരുടെ ഇടയിൽ എത്തിക്കുന്നതിന് ഒരു വാർത്താപത്രിക “ക്ഷേത്രപത്രിക” എന്ന പേരിൽ പ്രസിദ്ധീകരിച്ചിരുന്നു. ക്ഷേത്ര ശക്തിയുടെ പ്രസിദ്ധീകരണത്തിന് മുൻപും “മകരജ്യോതി സ്മരണിക” എല്ലാ വർഷവും പ്രസിദ്ധീകരിച്ചിരുന്നു. “ക്ഷേത്രപത്രിക ” പ്രസിദ്ധീകരണത്തിന് രജിസ്ട്രേഷൻ വകുപ്പിൽ നിന്നും അനുമതി ലഭിക്കുകയും ആ പത്രികക്ക് ക്ഷേത്രശക്തി എന്ന് പേരുനൽകി “സംഘടനാ പത്രിക” എന്ന മുഖചിത്രത്തിന് താഴെയും കൊടുത്താണ് പ്രസിദ്ധീകരണമാരംഭിച്ചത്. എന്നാൽ മാസികയുടെ കെട്ടും മട്ടും മാറിയതോടെ കാലാന്തരത്തിൽ “സംഘടനാ പത്രിക” എന്ന ഭാഗം ഇല്ലാതാവുകയും ചെയ്തു. ഈ കുറവ് ശ്രദ്ധയിൽപ്പെട്ടതോടെ ക്ഷേത്രശക്തി എന്ന പേരിൽ തന്നെ രജിസ്ട്രേഷൻ നടത്തി മാസിക ഇപ്പോൾ പ്രസിദ്ധീകരിച്ചുവരുന്നു. ശ്രീ. പി .രാമചന്ദ്രൻ, ശ്രീ. വി. കെ. വിശ്വനാഥൻ എന്നീ സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറിമാർ മാസികയുടെ പ്രസിഡൻറും പബ്ലിഷറുമായി കാലാകാലങ്ങളിൽ തുടരുകയും ഇപ്പോൾ ആസ്ഥാനം സ്വാമി അയ്യപ്പദാസ് തുടർന്നു വരികയും ചെയ്യുന്നു. ശ്രീ. പി രാമചന്ദ്രൻ, ശ്രീ. വി. കെ. വിശ്വനാഥൻ, ശ്രീ. എൻ എം കദംബൻ നമ്പൂതിരിപ്പാട്, ശ്രീ. സി. പി. രവീന്ദ്രൻ നെടുംകുന്നം, ശ്രീ. ഉണ്ണികൃഷ്ണൻ കോലഴി എന്നിവർ എഡിറ്റർമാരായും ശ്രീ. കെ രാമചന്ദ്രൻ മാസ്റ്റർ, ശ്രീ. പ്രദീഷ് കുമാർ (കോഴിക്കോട്), ശ്രീ. ശർമ തേവലശ്ശേരി, ശ്രീ. പി. ബാലകൃഷ്ണൻ, ഡോ. വിജയരാഘവൻ, ശ്രീ. സി കുഞ്ഞ് തുടങ്ങിയവർ മാസികയുടെ മറ്റു പ്രധാന ചുമതലക്കാരായും പ്രവർത്തിച്ചിട്ടുണ്ട്.പാലിയം വിളംബരം
കോട്ടയത്ത് ചേർന്ന കേരള ക്ഷേത്രസംരക്ഷണ സമിതിയുടെ പതിനഞ്ചാം വാർഷിക സമ്മേളനത്തിൻറെ ഉദ്ഘാടനത്തിന് ശേഷം ചേർന്ന ആചാര്യ സമ്മേളനത്തിൽ അന്നത്തെ പ്രസിഡൻറ് ആയിരുന്നു ശ്രീ. പി. കേരള വർമ്മ രാജാ അവതരിപ്പിച്ച പ്രബന്ധത്തിൻറെ അടിസ്ഥാനത്തിലാണ് “ബ്രാഹ്മണ്യം നേടുന്നത് ജനനം കൊണ്ടല്ല, മറിച്ച് സംസ്കാരകർമ്മങ്ങളിലൂടെ ആണ്” എന്ന് പ്രഖ്യാപിക്കുന്ന പാലിയം വിളംബരത്തിന് നാന്ദികുറിച്ചത്. സമ്മേളനത്തിൻറെ ഉദ്ഘാടകനായിരുന്ന തിരുവിതാംകൂർ ഇളയ രാജാവ് മാർത്താണ്ഡവർമ്മ തിരുമനസ്സ് പങ്കെടുത്ത ഈ ആചാര സദസ്സിൻറെ ചർച്ചകളിൽ നിന്ന് ഉരുത്തിരിഞ്ഞ് വന്ന ആശയത്തെ കേരളീയ സാമൂഹ്യവ്യവസ്ഥയെ മാറ്റിമറിച്ച ക്ഷേത്രപ്രവേശനവിളംബരത്തിൻറെ രണ്ടാംഘട്ടം എന്ന് വിശേഷിപ്പിക്കാം. മേൽപ്പറഞ്ഞ പതിനഞ്ചാം വാർഷിക സമ്മേളനത്തിലെ ആചാര്യ സമ്മേളനത്തിൽ ആഹ്വാനമനുസരിച്ച് 1985 ഒക്ടോബർ ഒമ്പതിന് പറവൂർ മൂകാംബിക ക്ഷേത്ര സങ്കേതത്തിൽ ആചാര്യ സദസ്സ് കൂടുകയുണ്ടായി. കേരളത്തിലെ അറിയപ്പെടുന്ന വൈദികന്മാരും തന്ത്രിമാരും പണ്ഡിതൻമാരും ഉൾക്കൊള്ളുന്ന ആചാര്യസദസ്സിൻറെ അദ്ധ്യക്ഷനായി പൂഞ്ഞാർ വലിയ രാജാവ് ശ്രീ. പി. ആർ. രാമവർമ്മരാജയേയും കൺവീനർ ആയി ശ്രീ. പി. കേരളവർമ്മരാജയെയും തിരഞ്ഞെടുത്തു. മാധവ്ജിയുടെ നിർദ്ദേശപ്രകാരം രൂപീകൃതമായ ഈ ആചാര സദസ്സിൻറെ അടുത്ത യോഗം മറ്റു പ്രമുഖരെ കൂടി ഉൾപ്പെടുത്തി കൊണ്ട് 1987 ആഗസ്റ്റ് 26 ആം തീയതി ചേന്ദമംഗലം പാലിയത്ത് വെച്ച് വീണ്ടും ചേരുകയും കേരളത്തിലെ സമകാലിക സാമൂഹിക വ്യവസ്ഥയെ സംബന്ധിച്ച് വിശദമായ ചർച്ചകൾ നടക്കുകയും ചെയ്തു. ഇവിടെ വെച്ചാണ് “ബ്രാഹ്മണ്യം നേടുന്നത് ജനനം കൊണ്ടല്ല, മറിച്ച് സംസ്കാരകർമ്മങ്ങളിലൂടെ ആണ്” എന്ന് വിളംബരം ചെയ്തത്.പ്രാർത്ഥന
അനേകാർക്ക നക്ഷത്രകോടി പ്രപഞ്ചം
ഉരുകൂട്ടിയോരച്ചിദാനന്ദനാദം
അനന്താദി മദ്ധ്യാത്മക സ്പന്ദമൂലം
നമിപ്പൂ സദാ ദിവ്യമോങ്കാര മന്ത്ര൦
ഒരേ ബിന്ദുവിൻ മാന സങ്കൽപ്പരേഖ
പ്രകാശങ്ങളിൽ പള്ളികൊള്ളുന്ന ദേവൻ
സമർപ്പിക്ക കണ്ണീർക്കണങ്ങൾ നനയ്ക്കും
മനോബുദ്ധ്യഹം തത്വമക്കാൽ ചുവട്ടിൽ
ഇതേ താൻ സമുത്ക്കർഷ ശ്രേയോ നിദാനം
പുമർത്ഥങ്ങൾ കൊയ്യുന്ന ക്ഷേത്രം പുരാണം
ഇതാണിന്നു നമ്മൾക്കു ഗാത്രപ്രതീകം
സമൂഹാത്മചൈതന്യ സംസ്കാരകേന്ദ്രം
സദാ രക്ഷണം നമ്മൾ ചെയ്യും ചരിത്രം
സവിശ്വാസമേൽപ്പിച്ചൊരീ ദേവധാമം
സമാഹൃത്യമായൊരഖണ്ഡൈക്യ ശക്തി
സമാർജ്ജിച്ചു നാം പൂകിടും കാര്യസിദ്ധി
ശരശ്ചന്ദ്ര ഫാലാർക്ക ജ്യോതിർഭുജംഗം
ധരിച്ചാ സഹസ്രാര കൈലാസ മദ്ധ്യേ
സദാ ശക്തിയോടൊത്തുവാഴും ത്രിനേത്രൻ
നമുക്കേകിടട്ടെന്നുമേ കർമ്മബോധം
ഹിന്ദു ധർമ്മ് കീ ജയ്.
ആചാര്യവന്ദനം
ആചാര്യം മാധവം യോഗസാധന മാർഗ്ഗ ദേശികം
വന്ദേഹം ക്ഷേത്ര സങ്കല്പ നിഗമാർത്ഥ നിദർശകം
ഐകമത്യ സൂക്തം
ഓം സം സമിദ്യുവസേ വൃഷന്നഗ്നേ വിശ്വാനര്യ ആ
ഇളസ്പതേ സമിദ്യസേ സ നോ വസൂന്യാഭരാ
സംഗച്ഛദ്ധ്വം സംവദദ്ധ്വം സംവോ മനാംസി ജാനതാം
ദേവാഭാഗം യഥാ പൂര്വ്വേ സംജാനാനാം ഉപാസതേ
സമാനോ മന്ത്ര സ്സമിതി സ്സമാനീ
സമാനം മനസ്സഹ ചിത്തമേഷാം
സമാനം മന്ത്രമഭിമന്ത്രയേവ
സമാനേന വോ ഹവിഷാ ജുഹോമി
സമാനീവ ആകൂതിസ്സമാനാ ഹൃദയാനി വ:
സമാനമസ്തു വോ മനോ യഥാ വ: സുസഹാസതി
ഓം ശാന്തി: ശാന്തി: ശാന്തി:
