
ക്ഷേത്ര ഭദ്രതാ പദ്ധതി – 2021
by
1253
1253 people viewed this event.
കേരള ക്ഷേത്രസംരക്ഷണ സമിതി മലപ്പുറം ജില്ലാ സമിതിയുടെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ സമിതി ക്ഷേത്രങ്ങൾക്കുള്ള പൂജാ ദ്രവ്യങ്ങളുടെ വിതരണത്തിൻ്റെ ജില്ലാതല ഉദ്ഘാടനം മഞ്ചേരി സനാതന ധർമ്മസേവാ കേന്ദ്രത്തിൽ സംസ്ഥാന രക്ഷാധികാരി ശ്രീ എൻ .എം കദംബൻ നമ്പൂതിരിപ്പാട് നിർവഹിച്ചു. ജില്ലാ പ്രസിടണ്ട് കെ.പി ശിവരാമൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ശ്രീ ടി. പി സുധീഷ്, ശ്രീ കെ നാരായണൻകുട്ടി, ശ്രീ എൻ സി വി നമ്പൂതിരി, ശ്രീ പി. പി മോഹൻകുമാർ, തുടങ്ങിയവർ സംസാരിച്ചു. ജില്ലാ ഉപാദ്ധ്യക്ഷൻ ശ്രീ സി. വി സുബ്രമണ്യൻ വിവിധ താലൂക്ക് ഭാരവാഹികൾ, മാതൃസമിതി ഭാരവാഹികൾ തുടങ്ങിയവർ സംബന്ധിച്ചു
