Kshethra Chaithanya Rahasyam

03 Dec 2021

ക്ഷേത്രത്തെ ശാസ്ത്രീയമായി വിശദീകരിക്കുകയും ക്ഷേത്രത്തെയും സമാജത്തെയും സമന്വയിപ്പിക്കേണ്ടതിന്റെയും ആവശ്യം മനസ്സിലാക്കിയാണ് 1984ൽ മാധവ്ജിയുടെ ക്ഷേത്രചൈതന്യ രഹസ്യം എന്ന പുസ്തകം സമിതി പ്രസിദ്ധീകരിച്ചത്. ഇതിൻറെ അടിസ്ഥാനത്തിൽ ഉള്ള പഠന ക്ലാസുകളും പ്രഭാഷണങ്ങളും കേരളത്തിലുടനീളം നടത്തി. വിഗ്രഹാരാധന അബദ്ധവും ക്ഷേത്രം അന്ധവിശ്വാസവും ആണെന്ന് പ്രചരിപ്പിക്കുകയും ചെയ്തിരുന്നവർക്ക് ഇത് തിരിച്ചടിയായി. അനവധി ശാസ്ത്രങ്ങളുടെ സമ്മേളന കേന്ദ്രമാണ് ക്ഷേത്രമെന്നത് ജനമനസ്സുകളുടെ അറിയിക്കാൻ കഴിഞ്ഞത് ആധ്യാത്മിക രംഗത്ത് വലിയൊരു പരിവർത്തനത്തിന് ഇടയാക്കി. താന്ത്രികമായ അറിവിൻറെ അടിസ്ഥാനമാക്കി ക്ഷേത്ര ചൈതന്യ രഹസ്യം കോടതികളടക്കം അംഗീകരിക്കപ്പെട്ടിരിക്കുകയാണ്.